യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷം ; ഗവര്‍ണര്‍ വൈസ്ചാന്‍സിലറെ വിളിപ്പിച്ചു

sadasivam

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തെ തുടര്‍ന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സിലറെ ഗവര്‍ണര്‍ പി സദാശിവം വിളിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്താണ് ഗവര്‍ണറുടെ നിര്‍ദ്ദേശം. തിങ്കളാഴ്ച കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ വിശദാംശങ്ങളുമായി എത്താന്‍ പിഎസ്‌സി ചെയര്‍മാനും ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കി.

യൂണിവേഴ്സിറ്റി കേളേജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി റാങ്ക് പട്ടികയില്‍ വന്നത് വിവാദമായിരുന്നു.

Top