ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി യൂണിവേഴ്‌സിറ്റി കോളേജ് മാറിയെന്നു കെ. മുരളീധരന്‍

തിരുവനന്തപുരം: ക്രിമിനലുകളെ സൃഷ്ടിക്കുന്ന സ്ഥാപനമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കോളേജ് മറ്റൊരിടത്തേക്കു മാറ്റി കെട്ടിടത്തെ ചരിത്രസ്ഥാപനമാക്കുകയാണ് അക്രമങ്ങള്‍ അവസാനിപ്പിക്കാനുള്ള പരിഹാരമെന്നും മുരളീധരന്‍ പറഞ്ഞു.

ജീവനില്‍ പേടിയുള്ളത് കൊണ്ടാണ് പ്രിന്‍സിപ്പാള്‍ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങള്‍ക്കെതിരെ നടപടി ഇല്ലാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പാളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

ബുദ്ധിജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Top