യൂണിവേഴ്‌സിറ്റി കോളേജ് വിഷയം; കാമ്പസ് ഫ്രണ്ട് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ കാമ്പസ് ഫ്രണ്ട് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഭവത്തില്‍ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

ആക്രമത്തിലെ എസ്.എഫ്.ഐ ഗൂഢാലോചന പുറത്തുകൊണ്ട് വരിക, യൂണിവേഴ്‌സിറ്റി കോളജ് വിദ്യാര്‍ഥിയെ കുത്തിയ മുഴുവന്‍ പ്രതികളെയും പിടികൂടുക, സി.പി.എം ഭരണത്തിന് കീഴിലെ പി.എസ്.സി നിയമനങ്ങളില്‍ സ്വതന്ത്ര അന്വേഷണം നടത്തുക, ഉത്തരക്കടലാസ് പ്രതിയുടെ വീട്ടില്‍നിന്ന് പിടികൂടിയതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി എടുക്കുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച് നടത്തിയത്. മാര്‍ച്ചില്‍ ആളപായമില്ല

Top