യൂണിവേഴ്‌സിറ്റി കോളേജിലെ വധശ്രമം; സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളെ ജില്ലാ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റാന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും, വധ ഭീഷണിയുമുള്ളതിനാല്‍ ജയില്‍മാറ്റം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകര്‍ച്ച വ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കരമനയില്‍ അനന്തുവെന്ന യുവാവിനെ തല്ലികൊന്ന പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയില്‍മാറ്റത്തിന് കോടതി ഇപ്പോള്‍ ഉത്തരവിട്ടത്.

Top