യൂണിവേഴ്‌സിറ്റി കോളേജ്; എബിവിപി, യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കോളജിലേക്ക് യുവമോര്‍ച്ച, എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

യൂണിവേഴ്‌സിറ്റി കോളേജിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് പലതവണ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് ശേഷമാണ് സംഘര്‍ഷത്തിന് അയവ് വന്നത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ യുവമോര്‍ച്ച പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top