18 വര്‍ഷത്തെ കാത്തിരിപ്പ്; യൂണിവേഴ്‌സിറ്റി കോളേജില്‍ യൂണിറ്റ് രൂപീകരിച്ച് കെ.എസ്.യു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചു. 18 വര്‍ഷത്തിനുശേഷമാണ് കെ.എസ്.യു യൂണിവേഴ്‌സിറ്റി കോളജില്‍ യൂണിറ്റ് രൂപീകരിക്കുന്നത്. കെ.എസ്.യുവിന്റെ സമരപ്പന്തലിലാണ് യൂണിറ്റ് രൂപികരണം പ്രഖ്യാപിച്ചത്.

അമല്‍ ചന്ദ്രയെ പ്രസിഡന്റായും ആര്യ.എസ്.നായരെ വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി അഖിലിന് കുത്തേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.യു യൂണിറ്റ് രൂപീകരിച്ചത്.

Top