ബാങ്കിതര സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ നഷ്ടം 75,000 കോടി രൂപ

മുംബൈ: പണ ലഭ്യത സംബന്ധിച്ച ആശങ്ക മൂലം രാജ്യത്തെ മുന്നിരയിലുള്ള 15 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ ട്രേഡിങിനിടെ നഷ്ടമായത് 75,000 കോടി രൂപ. വെള്ളിയാഴ്ചയും തിങ്കളാഴ്ചയുമായി ഹൗസിങ് ഡെവലപ്‌മെന്റ് ഫിനാന്‍സ്കോര്‍പ്പറേഷന്(എച്ച്ഡിഎഫ്‌സി) നഷ്ടമായത് 18,600 കോടി രൂപയാണ്.

ബജാജ് ഫിനാന്‍സ് ലിമിറ്റഡിന് 13,800 കോടി രൂപയും, ബജാജ് ഫിന്‍സര്‍വ്വിന് 4,200 കോടി രൂപയും വിപണിമൂല്യത്തില്‍ നിന്നുമുള്ള നഷ്ടം. ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഇന്ത്യബുള്‍സ് ഹൗസിങ് ഫിനാന്‍സ്, എല്‍ആന്റ്ടി ഫിനാന്‍സ് ഹോള്‍ഡിങ് ലിമിറ്റ് ഉള്‍പ്പെടെയുള്ള മറ്റ് 12 സ്ഥാപനങ്ങള്‍ക്ക് 900 കോടി മുതല്‍ 7,500 കോടിവരെ നഷ്ടമായി.

പണലഭ്യത ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് അതിനിടെ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിങ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസസ് തിരിച്ചടവ് മുടക്കിയതാണ് വിപണിയെ പിടിച്ചുകുലുക്കിയത്.

Top