യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് ക്ലാസ് മുറിയായി മാറ്റാന്‍ തീരുമാനം

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയായി മാറ്റാന്‍ തീരുമാനം. അടച്ച് പൂട്ടിയ യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയാക്കി മാറ്റാന്‍ വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

യൂണിയന്‍ ഓഫീസ് ക്ലാസ്മുറിയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ കോളേജ് നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. അക്രമ സാധ്യത കണക്കിലെടുത്ത് അധികൃതര്‍ പൊലീസ് സഹായവും തേടിയിട്ടുണ്ട്.

അതേ സമയം യൂണിവേഴ്സിറ്റി കോളേജില്‍ അക്രമമുണ്ടായ സംഭവത്തില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് വിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുടെ പ്രതികരണം.

Top