യൂണിവേഴ്‌സിറ്റി കോളേജ്; മുസ്ലീ ലീഗ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമത്തില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്.എഫ്.ഐയ്ക്ക് എതിരെ ലീഗ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്.

മാര്‍ച്ച് സെക്രട്ടറിയേറ്റിനു പുറത്ത് വച്ച് പൊലീസ് തടഞ്ഞു. ഇതിനു പിന്നാലെ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കിയും ടിയര്‍ഗ്യാസും പ്രയോഗിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലും വിഷയത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥി- യുവജന സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍മുണ്ടായിരുന്നു.

Top