യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷം; വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഗവര്‍ണറുടെ നിര്‍ദേശം

sada

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. കോളേജില്‍ നടന്ന അക്രമസംഭവങ്ങളിലും അനുബന്ധമായി ഉയര്‍ന്ന പരീക്ഷാ ക്രമക്കേട് വിഷയങ്ങളിലും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഗവര്‍ണര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിദ്യാര്‍ത്ഥി സംഘടനാ പ്രശ്‌നങ്ങള്‍ കത്തിക്കുത്ത് വരെ എത്തുകയും യൂണിറ്റ് നേതാക്കള്‍ പിടിയിലാകുകയും ചെയ്ത സാഹചര്യത്തിലാണ് ഗവര്‍ണര്‍ പ്രശ്‌നത്തില്‍ ഇടപെടുന്നതും വിശദീകരണം തേടാന്‍ ഒരുങ്ങുന്നതും.

യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും യൂണിയന്‍ ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറിയില്‍ നിന്നും സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകളും സീലുകളും കണ്ടെടുത്തതിലും വിശദീകരണം വേണമെന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ നല്‍കിയ നിര്‍ദ്ദേശം.

Top