യൂണിവേഴ്‌സിറ്റി കോളേജ്; വധശ്രമം നടത്തിയ പ്രതികളെ ന്യായീകരിച്ച് പൊലീസ് അസോസിയേഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയ്‌ക്കെതിരെ കൊലപാതക ശ്രമം നടത്തിയ പ്രതികള്‍ പൊലീസ് റാങ്ക് പട്ടികയില്‍ വന്നതിനെ ന്യായീകരിച്ച് പൊലീസ്‌. പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയാണ് ഉദ്യോഗസ്ഥരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ പ്രതികളെ ന്യായീകരിച്ചത്.

ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്ക് ഉയര്‍ന്ന റാങ്ക് കിട്ടിയതെന്നാണ് ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം. അതേസമയം, പോലീസുകാരനെ ആക്രമിച്ച കേസിലെയടക്കം പ്രതിയെ ന്യായീകരിച്ചതിന് എതിരേ പോലീസുകാര്‍ക്കിടയില്‍ പ്രതിഷേധവുമുണ്ട്.

Top