പൗരന്മാർ ഉത്തര കൊറിയ സന്ദർശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക

Trump and kim

വാഷിംങ്ടണ്‍: വിനോദസഞ്ചാരത്തിന്റെ ഭാഗമായി പൗരന്മാർ ഉത്തര കൊറിയ സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ അമേരിക്ക ഒരുങ്ങുന്നു.

ഉത്തര കൊറിയയിലേക്ക് ടൂറിസം പ്രോഗ്രാമുകൾ നടത്തുന്ന ഏജൻസികളാണ് അമേരിക്കൻ പൗരന്മാർക്ക് ഉത്തര കൊറിയ സന്ദർശിക്കാൻ നിരോധനം ഉണ്ടാകുമെന്ന് പറയുന്നത്.

ഏജൻസികളായ കോർയോ ടൂർസ്, യങ് പയനിയർ ടൂർസ് എന്നിവയാണ് ഇതുസംബന്ധിച്ച് സൂചന നൽകിയത്. എന്നാൽ, ഇക്കാര്യം യുഎസ് സ്ഥിരീകരിച്ചിട്ടില്ല.

ജൂലായ് 27നാണ് നിരോധനം പ്രഖ്യാപിക്കുക. 30 ദിവസത്തിനു ശേഷം പ്രാബല്യത്തിൽ വരുന്ന നിരോധനം എത്രകാലം നീണ്ടു നില്ക്കുമെന്നതിൽ വ്യക്തതയില്ല.

യു.എസ് വിദ്യാർത്ഥി ഒട്ടോ വോർബിയർ ടൂറിസ്റ്റ് ഏജൻസി മുഖാന്തരം ഉത്തര കൊറിയ സന്ദർശിച്ചിരുന്നു. പിന്നീട് അവിടെവെച്ച് അറസ്റ്റ് ചെയ്യപ്പെടുകയും 15 വർഷം കഠിനതടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ജൂണിൽ വാമ്പിയർ ബോട്ടുലിസം ബാധിച്ച് കോമയിലാണെന്ന് ഉത്തര കൊറിയ അറിയിക്കുകയായിരുന്നു.

ഈ ജൂൺ 13ന് വാമ്പിയറിനെ യുഎസിലേക്കു മടക്കിയയച്ചിരുന്നു. ഉത്തര കൊറിയ അദ്ദേഹത്തെ മോചിപ്പിച്ചുവെങ്കിലും കോമയിലായിരുന്ന ഒട്ടോ വോർബിയർ അമേരിക്കയിൽ എത്തിയശേഷം മരിച്ചു.

വാമ്പിയറിനുണ്ടായ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിൽ യുഎസിൽ നിന്നുള്ള സഞ്ചാരികളെ മേലിൽ ഉത്തരകൊറിയയിലേക്ക് കൊണ്ടുപോകില്ലെന്നു ചൈനീസ് കമ്പനിയായ യങ് പയനിയർ ടൂർസ് അറിയിച്ചിരുന്നു.

30 ദിവസത്തെ കാലയളവിനുശേഷം ഉത്തര കൊറിയയിലേക്ക് യാത്ര ചെയ്യുന്ന ഏതൊരു യുഎസ് പൗരന്റെയും പാസ്പോര്ട്ട് അസാധുവാകുമെന്നാണ് മുന്നറിയിപ്പ്.

Top