United States rebounds versus Costa Rica with 4-0 win at Copa

ചിക്കാഗോ: കോപഅമേരിക്ക ഫുട്ബാളില്‍ കോസ്റ്റാറിക്കക്കെതിരെ അമേരിക്കക്ക് തകര്‍പ്പന്‍ വിജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് യു.എസ് കോസ്റ്റാറിക്കയെ തകര്‍ത്തത്.

വിജയത്തിലൂടെ യു.എസിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു.

അദ്യപകുതി പൂര്‍ത്തിയാകും മുമ്പു തന്നെ അമേരിക്ക മൂന്ന് ഗോളുകള്‍ നേടി ശക്തമായ സ്വാധീനം ഉറപ്പിച്ചിരുന്നു. ഒമ്പതാം മിനിട്ടില്‍ ക്ലിന്റ് ഡെംസെ പെനാല്‍റ്റിയിലൂടെ അമേരിക്കയെ മുന്നിലെത്തിച്ചു.

പിന്നാലെ 37ാം മിനിട്ടില്‍ ജെര്‍മെയ്ന്‍ ജോണ്‍സ് കോസ്റ്ററിക്കന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് അമേരിക്കയുടെ ലീഡ് ഉയര്‍ത്തി.

ഇടത് കോര്‍ണറില്‍ നിന്ന് ലഭിച്ച പാസിനെ ഗോളിലേക്ക് (42ാം മിനിട്ട്) വഴിതിരിച്ച് ബോബി വുഡ് മൂന്നാം ഗോള്‍ നേടി.

87ാം മിനിട്ടില്‍ ഗ്രഹാം സുസി ലീഡ് നാലാക്കി ഉയര്‍ത്തി അമേരിക്കക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. മത്സരത്തില്‍ അമേരിക്കയുടെ ഫാബിയാന്‍ ജോണ്‍സന്‍ 44ാം മിനിട്ടിലും ജോണ്‍ ബ്രൂക് 81ാം മിനിട്ടിലും മഞ്ഞകാര്‍ഡ് കണ്ടു.

Top