United States More buying logistics

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിനു ശേഷം അമേരിക്കക്ക് യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്‌.

യുദ്ധവിമാനങ്ങളില്‍ ഏറിയ പങ്കും ബോംബറുകളാക്കാനാണ് പുതിയ നീക്കം. ട്രംപ് പ്രസിഡന്റു സ്ഥാനം ഏറ്റെടുത്ത ശേഷം ഒന്നിലേറെ തവണ അമേരിക്ക യുദ്ധോപകരണങ്ങള്‍ വാങ്ങിയിട്ടുണ്ട് എന്നാല്‍ ഇതിനു പുറമേയാണ് അമേരിക്കയുടെ പുതിയ നീക്കം.

യുദ്ധവിമാനങ്ങളില്‍ ഘടിപ്പിക്കുന്നതിനായി മുന്നൂറിലേറെ ബോംബ് ഇജക്ടര്‍ റാക്കുകള്‍ വാങ്ങുമെന്നാണ് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020ഓടുകൂടി പദ്ധതി പൂര്‍ത്തിയാക്കുമെന്നും പ്രതിരോധമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top