സീറോ ടോളറന്‍സ് : ട്രംപ് വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 500 പേര്‍ അറസ്റ്റില്‍

യു എസ് : യു എസ് – മെക്‌സിക്കോ അതിര്‍ത്തിയിലെ ഡൊണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങള്‍ക്ക് എതിരായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത 500 പേരെ പൊലീസ് അറ്സ്റ്റ് ചെയ്തു. 575 പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. 75 പേരെ വിട്ടയയ്ക്കുകയും ചെയ്തു. ഹാര്‍ട്ട് സെനറ്റ് ഓഫീസ് കെട്ടിടത്തിന്റെ മുമ്പിലായിരുന്നു പ്രകടനം നടന്നത്.

ട്രംപിന്റെ സീറോ ടോളറന്‍സ് നയത്തിന് എതിരായിട്ടാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധക്കാരെ ചോദ്യം ചെയ്തിന് ശേഷം വിട്ടയക്കുമെന്ന് കാപ്പീറ്റോള്‍ പൊലീസ് സി ബി എസ് ന്യൂസിനോട് പറഞ്ഞു.

യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച് പിടിയിലാകുന്നവരുടെ കുട്ടികളെ പിടിച്ചെടുത്തു മാറ്റിപ്പാര്‍പ്പിക്കുന്ന ട്രംപിന്റെ സീറോ ടോളറന്‍സ് നയത്തിനെതിരെ ലോകമെമ്പാടും നിന്ന് കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്.

മെലാനിയയും ട്രംപിന്റെ മകള്‍ ഇവാന്‍കയുമടക്കം, ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സമ്മര്‍ദത്തെത്തുടര്‍ന്ന് ട്രംപ് കഴിഞ്ഞ ദിവസം ഉത്തരവ് പിന്‍വലിക്കുകയും ചെയ്തിരുന്നു. 30 ദിവസത്തിനകം അതിര്‍ത്തിയില്‍ വേര്‍പിരിഞ്ഞ കുട്ടികളെ കുടുംബങ്ങളില്‍ വീണ്ടും കൂട്ടിചേര്‍ക്കണമെന്നും ഫെഡറല്‍ ജഡ്ജി ആവശ്യപ്പെട്ടിട്ടുണ്ട്.

Top