പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം

മോസ്‌കോ: റഷ്യയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വ്‌ലാദിമിര്‍ പുട്ടിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് വന്‍ വിജയം. എഴുപതു ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ പുട്ടിന്റെ പാര്‍ട്ടിക്ക് എണ്ണിയ വോട്ടുകളുടെ 48 ശതമാനവും ലഭിച്ചു.

തൊട്ടടുത്ത എതിരാളി ആയ റഷ്യന്‍ കമ്യുണിസ്റ്റ് പാര്‍ട്ടി 21 ശതമാനം വോട്ടു നേടി. 2016 ല്‍ 54 ശതമാനം വോട്ട് നേടിയ യുണൈറ്റഡ് റഷ്യ പാര്‍ട്ടിക്ക് ഇത്തവണ വോട്ടു ശതമാനത്തില്‍ കുറവുണ്ടായി.

രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും പുട്ടിന്‍ ക്രൂരമായി വേട്ടയാടുന്നുവെന്ന പരാതികള്‍ക്കിടയിലാണ് തെരഞ്ഞെടുപ്പ് വിജയം. 2024 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇപ്പോഴത്തെ വിജയം പുട്ടിന് ആശ്വാസകരമാണ്.

 

Top