പ്രതിദിന വേതനം 1500 രൂപയാക്കണം; നഴ്സുമാരുടെ സൂചന പണിമുടക്ക് തുടങ്ങി

തൃശൂർ; ശമ്പള വർധന ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻറെ സൂചനാ പണിമുടക്ക് തൃശൂരിൽ തുടങ്ങി. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരാണ് സമര രംഗത്തുള്ളത്. രാവിലെ പത്തിന് പടിഞ്ഞാറേക്കോട്ടയിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം കളക്ട്രേറ്റിൽ അവസാനിക്കും. പ്രതിദിന വേതനം 1500 രൂപയാക്കണം എന്നത് ഉൾപ്പടെയാണ് സമരക്കാരുടെ ആവശ്യം.

അതിനിടെ അത്യാഹിത വിഭാഗങ്ങളടക്കമുള്ള അവശ്യ വിഭാഗങ്ങളെ സമരം ബാധിക്കരുതെന്ന് ഹൈക്കോടതി ഇന്നലെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആശുപത്രികളുടെ പ്രവർത്തനം സു​ഗമമായി നടത്തണമെന്നും സംരംക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സ്വകാര്യ ആശുപത്രി മാനേജ്മെൻറ് അസോസിയേഷൻ ഹർജി നൽകിയത്. ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റാതിരിക്കാൻ മൂന്നിലൊന്ന് ജീവനക്കാരേ സമരത്തിൻറെ ഭാഗമാകൂയെന്ന് യുഎൻഎയും അറിയിച്ചിട്ടുണ്ട്.

Top