അമേരിക്കയും അഫ്ഗാന്‍ സൈന്യവും താലിബാനെക്കാള്‍ ക്രൂരമെന്ന് യുഎന്‍ റിപ്പോര്‍ട്ട്

കാബൂള്‍: താലിബാനെക്കാള്‍ ക്രൂരമായാണ് അമേരിക്കയും അഫ്ഗാനിസ്ഥാന്‍ സൈന്യവും സാധാരണക്കാരോട് പെരുമാറുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ അമേരിക്കന്‍ സൈന്യവും അഫ്ഗാന്‍ സൈന്യവും കൊലപ്പെടുത്തിയവരുടെ കണക്ക് സംബന്ധിച്ചാണ് റിപ്പോര്‍ട്ട്.

അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട സാധാരണക്കാരില്‍ 53 ശതമാനം ആളുകളും സര്‍ക്കാരിന്റെ പ്രതിനിധികളായ അഫ്ഗാനിസ്ഥാന്‍ സൈന്യത്തിന്റെയും അമേരിക്കന്‍ സൈന്യത്തിന്റെയും ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2013 മുതല്‍ 2018 വരെയുള്ള കണക്കുകളാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

Top