കേരളത്തിലെ പ്രളയക്കെടുതിയില്‍ ഐക്യരാഷ്ട്ര സഭ ദു:ഖം രേഖപ്പെടുത്തി

ജനീവ : കേരളത്തിലെ പ്രളയക്കെടുതിയില്‍ ദു:ഖം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ. കേരളത്തിലെ
സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും യു.എന്‍ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗിറ്റെരസിന്റെ വക്താവ് അറിയിച്ചു.

പ്രളയം പോലുള്ളപ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ ഇന്ത്യയ്ക്ക് മികച്ച സംവിധാനങ്ങളുണ്ടെന്നും റെസിഡന്റ് കോ ഓര്‍ഡിനേറ്റര്‍ യൂറി അഫാന്‍സിയേവുമായി നിരന്തരം കേരളത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

Top