സുഷമ സ്വരാജ്- ഷാ മെഹമൂദ് ക്യുറേഷി കൂടിക്കാഴ്ച: പ്രത്യേക ലക്ഷ്യങ്ങളിലെന്ന് റിപ്പോര്‍ട്ട്

ന്യുയോര്‍ക്ക്: സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന യുണൈറ്റഡ് നേഷന്‍സ് ജനറല്‍ അസംബ്ലി (യുഎന്‍ജിഎ) യോഗത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ക്യുറേഷിയുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്.

അടുത്ത മാസം 18നാണ് യോഗം നടക്കുന്നത്. യുഎന്‍ജിഎയുടെ 73-ാം സെക്ഷനാണ് ന്യൂയോര്‍ക്കില്‍ നടക്കുന്നത്. പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച നടക്കുന്നത്.

ഭീകരവാദത്തിനെതിരെ പാക്കിസ്ഥാന്‍ എന്തെങ്കിലും നടപടിയെടുക്കണമെന്ന് ഇന്ത്യ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുന്നുണ്ട്. 2016ല്‍ നടന്ന പാത്താന്‍കോട്ട് ആക്രമണം ഇന്ത്യ- പാക്ക് സമാധാന ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ നിഷേധാത്മക നിലപാടാണ് സ്വീകരിച്ചിരുന്നത്. അതേസമയം,പാത്താന്‍ കോട്ട് ആക്രമണത്തില്‍ ഏഴ് സൈനീകരാണ് കൊല്ലപ്പെട്ടത്. പാത്താന്‍ കോട്ട് ഭീകരാക്രമണത്തിന് ശേഷം ഉണ്ടായ ഉറി ആക്രമണത്തില്‍ ഏകദേശം 19 സൈനീകരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Top