ഓള്‍ഡ് ട്രഫോര്‍ഡില്‍ യുണൈറ്റഡിന് തോല്‍വി

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും പരാജയം. ഹോം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ മറുപടിയില്ലാത്ത ഏക ഗോളിന് ക്രിസ്റ്റല്‍ പാലസാണ് യുണൈറ്റഡിനെ തകര്‍ത്തത്. ലീഗിലെ ഏഴ് മത്സരങ്ങള്‍ക്കിടയില്‍ യുണൈറ്റഡ് വഴങ്ങുന്ന നാലാം പരാജയമാണിത്.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ലക്കെതിരെ ബ്രൈറ്റണ് പരാജയം. ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കായിരുന്നു ബ്രൈറ്റന്റെ തോല്‍വി. ഒലി വാറ്റ്കിന്‍സ് ഹാട്രിക് നേടി തിളങ്ങിയ മത്സരത്തില്‍ അന്‍സു ഫാറ്റിയാണ് ബ്രൈറ്റന്റെ ആശ്വാസ ഗോള്‍ നേടിയത്. പെര്‍വിസ് എസ്തുപിനാന്റെ സെല്‍ഫ് ഗോളും യുണൈറ്റഡിന് വിനയായി. ആസ്റ്റണ്‍ വില്ലക്ക് വേണ്ടി ജേക്കബ് റാംസെ, ഡഗ്ലസ് ലൂയിസ് എന്നിവര്‍ ലക്ഷ്യം കണ്ടു.

ഇതുവരെ മികച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്ത യുണൈറ്റഡിന് സ്വന്തം കാണികള്‍ക്ക് മുന്നിലും കാര്യങ്ങള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യപകുതിയില്‍ ഒരു മികച്ച അവസരം പോലും സൃഷ്ടിക്കാന്‍ യുണൈറ്റഡിന് സാധിച്ചില്ല. 26-ാം മിനിറ്റില്‍ ജോകിം ആന്‍ഡേഴ്സണാണ് ക്രിസ്റ്റല്‍ പാലസിനായി ഗോള്‍ നേടിയത്. മികച്ച സ്ട്രൈക്കിലൂടെ താരം നേടിയ ഗോളിന് മറുപടി നല്‍കാന്‍ യുണൈറ്റഡിന് കഴിഞ്ഞില്ല. ഏഴ് മത്സരങ്ങളില്‍ നിന്ന് ഒന്‍പത് പോയിന്റുകളുമായി യുണൈറ്റഡ് ഇപ്പോള്‍ പത്താം സ്ഥാനത്താണ്. ജയത്തോടെ 11 പോയിന്റുമായി യുണൈറ്റഡിനെ മറികടന്ന് പാലസ് ഒന്‍പതാം സ്ഥാനത്തെത്തി.

 

 

Top