യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി സ്വകാര്യവത്കരിക്കുന്നതായി റിപ്പോർട്ട്

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയെ സ്വകാര്യവത്കരിക്കുന്നത് സർക്കാർ പരിഗണിക്കുന്നതായി റിപ്പോർട്ട്. പുനര്‍മൂലധന വല്‍ക്കരണത്തിലൂടെ ഇൻഷുറൻസ് കമ്പനികളുടെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തുവാൻ സർക്കാരിന് പദ്ധതിയുളളതാണ് റിപ്പോർട്ടുകൾ.

ഓറിയന്റൽ ഇൻഷുറൻസും ചെന്നൈ ആസ്ഥാനമായുള്ള യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസും മെച്ചപ്പെട്ട ധനകാര്യ സ്ഥിതി  പുലർത്തുന്ന കമ്പനികളാണെന്നും അവയ്ക്ക് നിക്ഷേപകരെ ആകർഷിക്കാൻ കഴിയുമെന്നുമെന്നുമാണ് സർക്കാരിന്റെ കണക്കുകൂട്ടലെന്ന് ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് പറയുന്നത്.

കേന്ദ്ര ബജറ്റിൽ ഒരു പൊതുമേഖല ഇൻഷുറൻസ് കമ്പനിയുടെ സ്വകാര്യവൽക്കരണം ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Top