യുഎഇയില്‍ തിങ്കളാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Dubai

അബുദബി: യുഎഇയില്‍ തിങ്കളാഴ്ച വരെ അസ്ഥിരമായ കാലാവസ്ഥക്ക് സാധ്യതയെന്ന് ദേശിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചിലയിടങ്ങളില്‍ മഴക്കും സാധ്യതയുണ്ട്. ശക്തമായ പൊടിക്കാറ്റ് മൂലം കാഴ്ച്ചപരിധി കുറയാന്‍ സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 16 കിലോമീറ്റര്‍ മുതല്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും ചിലപ്പോള്‍ 55 കിലോമീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയേക്കാം എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Top