മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോഡിൽ ആഴ്സണലിന് എതിരെ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വലിയ മത്സരത്തിനു കൂടെ ഇറങ്ങുകയാണ്. അവസാന കുറച്ച് ആഴ്ചകളായി വലിയ മത്സരങ്ങൾ മാത്രം കളിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോഡിൽ ആഴ്സണലിന് എതിരെയാണ് ഇറങ്ങുന്നത്. ലിവർപൂളിനെതിരായ പരാജയം ഒഴിച്ചാൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുൻഅ ആഴ്സണലിനെ തളക്കുക യുണൈറ്റഡിന് ഒട്ടും എളുപ്പമാകില്ല. റാൾഫ് പരിശീലകനായി എത്തി എങ്കിലും വിസ പ്രശ്നം ഉള്ളതിനാൽ ഇന്നും കാരിക്ക് ആകും യുണൈറ്റഡിന്റെ പരിശീലകനായി ടച്ച് ലൈനിൽ ഉണ്ടാവുക.

കാരിക്കിന് കീഴിൽ രണ്ട് മത്സരങ്ങൾ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു വിജയവും ഒരു സമനിലയുമായി നിൽക്കുകയാണ്. കാരിക്കിന് കീഴിൽ ചെൽസിക്ക് എതിരെ യുണൈറ്റഡ് തീർത്തും ഡിഫൻസീവ് സെറ്റപ്പിലേക്ക് പോയത് ആരാധകരിൽ അതൃപ്തി ഉയർത്തിയിട്ടുണ്ട്. ചെൽസിക്ക് എതിരെ ബെഞ്ചിൽ ആയിരുന്ന റൊണാൾഡോയെ ഇന്ന് കാരിക്ക് ആദ്യ ഇലവനിൽ തന്നെ ഇറക്കിയേക്കും.

ആഴ്സണൽ മികച്ച ഫോമിൽ ഉള്ള അവരുടെ യുവതാരങ്ങളെ ആകും ആശ്രയിക്കുന്നത്. അർട്ടേറ്റ പരിശീലകനായി വന്നതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആഴ്സണലിന് മികച്ച റെക്കോർഡാണുള്ളത്. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുന്നത്.

Top