സ്വപ്‌ന സുരേഷിന് കമ്മീഷന്‍ നല്‍കിയെന്ന് യൂണിടാക് ഉടമ

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ക്ക് കമ്മീഷന്‍ നല്‍കിയതായി യൂണിടാക് ഉടമ എന്‍ഫോഴ്സ്മെന്റിന് മൊഴി നല്‍കി. കേസില്‍ സ്വപ്ന ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലൈഫ് മിഷന്‍ സി ഇ ഒ യു വി ജോസിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. യു വി ജോസാണ് സര്‍ക്കാരിന് വേണ്ടി റെഡ്ക്രസന്റ്- ലൈഫ്മിഷന്‍ ധാരണ പത്രത്തില്‍ ഒപ്പുവെച്ചത്. അതിനാലാണ് എന്‍ഫോഴ്സ്മെന്റ് യു വി ജോസിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ടെന്ന് യൂണിടാക് മൊഴി നല്‍കിയിട്ടുണ്ട്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ആറ് ശതമാനം കമ്മീഷനാണ് ആവശ്യപ്പെട്ടത്. സന്ദീപിന് 55 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കി. ഇതും പരിശോധിക്കുകയാണ്. കൂടാതെ സ്വപ്ന ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള പണം ആര്‍ക്ക് വേണ്ടിയുള്ളതാണെന്നും പരിശോധിക്കുന്നുണ്ട്.

Top