സ്വപ്‌നയ്ക്ക് കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ച് യൂണിടാക് എംഡി

കൊച്ചി: സ്വപ്‌ന സുരേഷിന് കൈക്കൂലി നല്‍കിയെന്ന് സമ്മതിച്ച് ലൈഫ് മിഷന്‍ കരാര്‍ കമ്പനിയായ യൂണിടാക് എംഡി സന്തോഷ് ഈപ്പന്‍. സിബിഐ നടത്തിയ ചോദ്യം ചെയ്യലിലാണ് സന്തോഷ് ഈപ്പന്‍ ഇക്കാര്യം സമ്മതിച്ചത്. പണം നല്‍കിയതായി തെളിയിക്കുന്ന സന്തോഷിന്റെ ഡയറി സിബിഐ കസ്റ്റഡിയിലെടുത്തു. സന്തോഷ് ഈപ്പനെയും ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷിനെയും ഇന്നലെ സിബിഐ ചോദ്യം ചെയ്തിരുന്നു.

കോണ്‍സുലേറ്റ് ഭവന നിര്‍മ്മാണ കരാര്‍ നേരിട്ട് കൈമാറിയതാണെന്നും ഇതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയിട്ടില്ലെന്നുമായിരുന്നു സന്തോഷ് ഈപ്പന്‍ ഇന്നലെ പറഞ്ഞത്.

പദ്ധതിയുടെ കമ്മീഷന്‍ ആയി കോണ്‍സുലേറ്റിലെ യുഎഇ പൗരന് ബാങ്ക് അക്കൗണ്ട് വഴി 3. 5 കോടി കൈമാറി. കരാര്‍ ലഭിക്കാന്‍ കമ്പനിയുടെ പേര് നിര്‍ദ്ദേശിച്ച വകയില്‍ സ്വപ്ന സുരേഷ് അടക്കമുള്ളവര്‍ക്ക് ഒരു കോടി രൂപയും നല്‍കിയെന്നും സന്തോഷ് ഈപ്പന്‍ ഇന്നലെ മൊഴി നല്‍കിയിരുന്നു.

Top