uniqu civil code ; remesh chennithala statement

തിരുവനന്തപുരം: ഏകീകൃത സിവില്‍ കോഡിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന്റെ അഖണ്ഡതയും മതേതരത്വവും തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഇത് രണ്ട് തട്ടിലാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഏകീകൃത സിവില്‍ കോഡ് രാജ്യത്തുനടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിന്റെ സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നിയമമന്ത്രാലയം നിയമ കമ്മീഷന് നിര്‍ദേശം നല്‍കിയിരുന്നു.

Top