ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ സൂക്ഷമം നിരീക്ഷിക്കുന്നതായി ഐക്യരാഷ്ട്ര സംഘടന

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ നിലവിലെ സ്ഥിതിഗതികള്‍ വിശദമായി നിരീക്ഷിച്ചു വരികയാണെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. സുരക്ഷാ ഏജന്‍സികള്‍ സംയമനം പാലിക്കണമെന്നും സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം നല്‍കണമെന്നും യുഎന്‍ ആവശ്യപ്പെട്ടു. കലാപത്തെ തുടര്‍ന്ന് യുഎസ്, ഫ്രാന്‍സ്, റഷ്യ എന്നീ രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതേസമയം ഡല്‍ഹിയില്‍ കലാപത്തിനിടെ മരിച്ചവരുടെ എണ്ണം 24 ആയി. ഇതുവരെയുമായി 106 പേര്‍ അറസ്റ്റിലായി.

എല്ലാവരും സമാധാനവും സാഹോദര്യവും നിലനിര്‍ത്തണമെന്ന് ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായാണ് പ്രതികരിക്കുന്നത്. രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരു ഐബി ഉദ്യാഗസ്ഥന്‍ അടക്കം മരണം 22 ആയി. 8 പൊലീസുകാരടക്കം ഇരുന്നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

Top