റോഡപകടങ്ങളിൽ ഇരയായവർക്ക് പണരഹിത ചികിത്സ ആരംഭിക്കാൻ പദ്ധതിയുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം

രാജ്യത്ത് റോഡപകടങ്ങള്‍ മൂലമുള്ള മരണനിരക്ക് കുതിക്കുകയാണ്. രാജ്യത്തുടനീളം റോഡ് ശൃംഖല വര്‍ധിച്ചതുപോലെ, റോഡപകടങ്ങളുടെ എണ്ണവും തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. റോഡപകടങ്ങളിലെ മരണങ്ങള്‍ തടയാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി ശ്രമങ്ങള്‍ നടത്തിവരികയാണ്. ഇപ്പോള്‍ റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആശ്വാസമായി പണരഹിത ചികിത്സാസംവിധാനം ആരംഭിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും 2030 ആകുമ്പോഴേക്കും അപകടങ്ങള്‍ 50 ശതമാനം കുറയ്ക്കാന്‍, റോഡ് സുരക്ഷയുടെ ഒരു മള്‍ട്ടി-ഡൈമന്‍ഷണല്‍ തന്ത്രം മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും അനുരാഗ് ജെയിന്‍ പറഞ്ഞു. അടുത്ത ഒന്നോ രണ്ടോ മാസത്തിനുള്ളില്‍, രാജ്യത്തുടനീളമുള്ള റോഡപകട ഡാറ്റ റിപ്പോര്‍ട്ടുചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമായി ഒരു ഇലക്ട്രോണിക് വിശദമായ അപകട റിപ്പോര്‍ട്ട് പദ്ധതി ആരംഭിക്കും. ഡല്‍ഹിയില്‍ നടക്കുന്ന ആഗോള റോഡ് സുരക്ഷാ സംരംഭത്തില്‍ 27 രാജ്യങ്ങളില്‍ നിന്നുള്ള 130 റോഡ് സുരക്ഷാ വിദഗ്ധര്‍ ഒത്തുകൂടി. റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള സുരക്ഷാ കോഡുകള്‍ തിരിച്ചറിയുന്നതിനായിട്ടാണ് ഈ വിദഗ്ധര്‍ പ്രവര്‍ത്തിക്കുന്നത്.

അടുത്ത മൂന്നോ നാലോ മാസത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള റോഡപകടങ്ങളില്‍ ഇരയായവര്‍ക്ക് പണരഹിത ചികിത്സ ആരംഭിക്കാന്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പദ്ധതിയിടുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. 2019ലെ പുതിയ മോട്ടോര്‍ വെഹിക്കിള്‍ ആക്ടിന്റെ ഭാഗമായിരിക്കും ഈ പദ്ധതി. ചില സംസ്ഥാനങ്ങള്‍ പണരഹിത ചികില്‍സ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും കേന്ദ്രത്തിന്റെ പുതിയ ഇടപടലോടെ ഇത് രാജ്യത്തുടനീളം പൂര്‍ണമായും നടപ്പാക്കും.

Top