കോവിഡ് മുക്തര്‍ക്കുള്ള മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്കുള്ള ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിത്യവുമുള്ള യോഗാപരിശീലനം, രാവിലേയോ വൈകുന്നേരമോ ഉള്ള നടത്തം, വിശ്രമം, നല്ല ഉറക്കം തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇതിനൊപ്പം പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന ച്യവനപ്രാശം ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കാനും മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിക്കാനും നിര്‍ദേശമുണ്ട്.

 

-മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം തുടങ്ങിയ പാലിക്കുക
-ധാരാളം ചൂടുവെള്ളം കുടിക്കുക
-പ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ആയുഷ് മരുന്നുകള്‍ കഴിക്കുക
-ലഘു യോഗാസനങ്ങളും പ്രാണായാമം, ധ്യാനം പോലുള്ള ശ്വസനവ്യായമങ്ങളും ചെയ്യുക. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെങ്കില്‍ രാവിലേയും വൈകുന്നേരവും നടക്കുക.
-സന്തുലിതവും പോഷകസമ്പന്നവുമായി ഭക്ഷണശീലം
-നല്ല ഉറക്കം, വിശ്രമം
-മദ്യവും പുകവലിയും ഉപേക്ഷിക്കുക
-വരണ്ട ചുമ, തൊണ്ടവേദന തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ആവി പിടിക്കുകയോ വെള്ളം കവിള്‍ക്കൊണ്ട് തൊണ്ടകഴുകുക ചെയ്യുക
-ആരോഗ്യം നിരീക്ഷിക്കുക, ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ചികിത്സ തേടുക

പ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ മരുന്നുകളായ ആയുഷ് ക്വത്, സംഷമാനി വാടി, മുലേത്തി പൊടി, അശ്വഗന്ധ, എന്നിവ കഴിക്കാനും മന്ത്രാലയം ശുപാര്‍ശ ചെയ്യുന്നു.

Top