ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരണം, പ്രതികരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ൽഹി : ഇന്ത്യയിലെ കോവിഡ് വാക്സിൻ വിതരത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കുമെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് വാക്സിൻ പരീക്ഷണങ്ങൾ ഡേറ്റ സേഫ്റ്റി മോണിറ്ററിങ് ബോർഡ് പ്രതിദിനം നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി പറഞ്ഞു പരീക്ഷണത്തിനിടെ റിപ്പോർട്ടു ചെയ്യപ്പെടുന്ന പ്രതികൂല സംഭവങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

സർക്കാരുമായോ വാക്സിൻ നിർമാതാവുമായോ ബന്ധമില്ലാത്ത സ്വതന്ത്ര ഇൻസ്റ്റിറ്റിയൂഷണൽ എത്തിക്സ് കമ്മിറ്റിയാണ് പ്രതികൂല സംഭവങ്ങൾ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് റിപ്പോർട്ടു ചെയ്യുന്നത്. ഡ്രഗ് കൺട്രോളർ ജനറൽ എല്ലാ റിപ്പോർട്ടുകളും വിലയിരുത്തുന്നുണ്ട്. വാക്സിനേഷൻ പ്രവർത്തനങ്ങൾ വാക്സിന്റെ കാര്യക്ഷമതയെ ആശ്രയിച്ചിരിക്കുമെന്ന് രാജേഷ് ഭൂഷണിനൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവയും പറഞ്ഞു.

Top