കോവിഡ് വാക്സിൻ കയറ്റുമതി, നിർണ്ണായക തീരുമാനവുമായി കേന്ദ്ര വിദേശകാര്യമന്ത്രാലയം

ൽഹി : ആറ് രാജ്യങ്ങളിലേക്ക് കോവിഡ് വാക്സിൻ കയറ്റി അയയ്ക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യമന്ത്രാലയം. ആദ്യഘട്ടത്തില്‍ ഭൂട്ടാന്‍, മാലദ്വീപ്, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന്‍മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വാക്‌സിന്‍ കൈമാറുന്നത്.

ബുധനാഴ്ച മുതലായിരിക്കും കയറ്റുമതി ആരംഭിക്കുക.ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ കയറ്റുമതിക്കായി ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളുടെ അന്തിമ അനുമതി കാത്തിരിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു.

Top