ചട്ടം കാലിച്ചന്തയിലെ കന്നുകാലികളെയും കേസില്‍ പെടുന്നവയെയും മാത്രം ബാധിക്കൂവെന്ന് കേന്ദ്രം

cow

ന്യൂഡല്‍ഹി: കേന്ദ്രം ഇറക്കിയ ചട്ടത്തിലെ വ്യവസ്ഥകള്‍ കാലിച്ചന്തയിലെ കന്നുകാലികളെയും കേസുകളില്‍ പിടിക്കപ്പെടുന്നവയെയും മാത്രമേ ബാധിക്കൂവെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം.

മറ്റ് മേഖലകളെ ഈ ചട്ടങ്ങള്‍ ബാധിക്കില്ല. ചട്ടത്തിലെ വ്യവസ്ഥകള്‍ വിവാദമായപ്പോഴാണ് വിശദീകരണവുമായി മന്ത്രാലയം രംഗത്തെത്തിയത്.

കന്നുകാലിച്ചന്തകളെ നിയന്ത്രിക്കുന്നതിനും മൃഗങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനും ലക്ഷ്യമിട്ടാണ് ചട്ടം കൊണ്ടുവരുന്നതെന്ന് പുതിയ വനം-പരിസ്ഥിതി മന്ത്രി ഡോ. ഹര്‍ഷ വര്‍ധനും വ്യക്തമാക്കി.

കശാപ്പിനല്ല, കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതെന്ന് ഉറപ്പ് വരുത്തുകയാണ് ചെയ്യുന്നത്. മൃഗക്ഷേമത്തിന് ഇത് ഗുണകരമാകുമെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

Top