‘പഴയ തലമുറയിലെ ആര്‍ഷോയാണ് സജി ചെറിയാന്‍’: പരിഹസിച്ച് വി.മുരളീധരന്‍

കോഴിക്കോട്: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷന്‍മാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരന്‍ രംഗത്ത്.സജി ചെറിയാന്‍ ബിഷപ്പുമാരെ അവഹേളിച്ച് സംസാരിച്ചത് കേരളത്തെ അപമാനിക്കുന്നതാണ്. സജി ചെറിയാന്‍ നേരത്തെ ഭരണഘടനയെ അവഹേളിച്ചയാളാണ്. പ്രധാനമന്ത്രി ആരെ വസതിയിലേക്ക് ക്ഷണിച്ചാലും അവര്‍ക്ക് അത് അഭിമാനമാണ്. അധിക്ഷേപിക്കുന്നവര്‍ക്ക് പിണറായി സ്ഥാനം നല്‍കുന്നു. പഴയ തലമുറയിലെ ആര്‍ഷോയാണ് സജി ചെറിയാനെന്നും അദ്ദേഹം പരിഹസിച്ചു.

എന്തെങ്കിലും സ്ഥാനം കിട്ടും എന്നാണ് സജി ചെറിയാന്റെ ലക്ഷ്യം. അരമന തോറും പോകുന്ന സജി ചെറിയാനെകുറിച്ച് എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓര്‍മ്മ വരുന്നത്. സജി ചെറിയാന്റെ ചരിത്രം എല്ലാര്‍ക്കും അറിയാം.മണിപ്പൂര്‍ കലാപം സംബന്ധിച്ച് സി പി എമ്മും കോണ്‍ഗ്രസും നടത്തിയ പ്രചാരണം പൊളിഞ്ഞുവെന്നും വി.മുരളീധരന്‍ പറഞ്ഞു.

Top