കേരളത്തില്‍ വിദേശ്ഭവന്‍ തുടങ്ങാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തി: വി.മുരളീധരന്‍

v-muralidharan

തിരുവനന്തപുരം: കേരളത്തില്‍ വിദേശ്ഭവന്‍ തുടങ്ങാന്‍ വൈകുന്നതില്‍ കേന്ദ്രസര്‍ക്കാരിന് അതൃപ്തിയുണ്ടെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. വിദേശകാര്യ ഓഫീസുകള്‍ക്കായി സംസ്ഥാനത്ത് ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തികള്‍ക്ക് പുരോഗതിയില്ലെന്നും കേന്ദ്രം നിര്‍ദേശിച്ച രണ്ട് സ്ഥലങ്ങള്‍ കേരളം നിരാകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ചെന്നൈയില്‍ ഇതിനോടകം വിദേശ്ഭവന് ഭൂമി കണ്ടെത്തി കഴിഞ്ഞു. എന്നാല്‍ കേരളത്തില്‍ ഇതെല്ലാം വൈകുകയാണ്. തിരുവനന്തപുരത്ത് ഭൂമി ലഭ്യമാക്കാന്‍ നിര്‍ദേശിച്ചെങ്കിലും നിരാകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇതുവരെയും ഒരുസ്ഥലം ചൂണ്ടിക്കാണിച്ചിട്ടില്ല. ഭൂമി ലഭ്യമാക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും- അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തി. വെള്ളിയാഴ്ച രാത്രി 11. 50 ഓടെ കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, കേന്ദ്രമന്ത്രി വി മുരളീധരന്‍, ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സുരേഷ് ഗോപി എം പി തുടങ്ങിയവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

Top