ആര് എതിര്‍ത്താലും കശാപ്പ് വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര മന്ത്രി രമേശ് ചന്ദ്രപ്പ

ആലപ്പുഴ: കശാപ്പ് വിലക്ക് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്ര ശുചിത്വ, കുടിവെള്ള വിതരണ വകുപ്പു സഹമന്ത്രി രമേശ് ചന്ദ്രപ്പ ജിഗാജിനാഗി.

കേരളമല്ല ഏതു സംസ്ഥാനം എതിര്‍ത്താലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിഎ സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ എത്തിയതായിരുന്നു കേന്ദ്രമന്ത്രി.

പിണറായി സര്‍ക്കാരിന്റെ ഭരണ പരാജയങ്ങളെ മറച്ചുവയ്ക്കാന്‍ സിപിഐഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുള്ള ആക്രമണം ആയുധമാക്കുകയാണെന്ന് ദേശീയ എക്‌സിക്യൂട്ടീവ് അംഗം സി.കെ പദ്മനാഭന്‍ പറഞ്ഞു. സംഘപരിവാറുമായി ബന്ധമില്ലാത്ത ഹിന്ദുസേന പ്രവര്‍ത്തകരാണ് അക്രമം നടത്തിയത്. അതിന്റെ പേരില്‍ കേരളത്തില്‍ സിപിഐഎം അക്രമം അഴിച്ചു വിടുകയാണെന്നും പദ്മനാഭന്‍ വിമര്‍ശിച്ചു.

Top