ബഫർ സോണിൽ സംസ്ഥാനത്തിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാരിന് കൃത്യതയില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാര്‍ ഉത്തരവാദിത്തം നിറവേറ്റണം. അവസരങ്ങൾ ഇല്ലാത്ത പേരിൽ ഇന്ത്യയിൽ നിന്ന് ഇനി ആർക്കും മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരില്ല. യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് യുവാക്കൾ ഇന്ത്യയിലേക്ക് മടങ്ങി എത്തുന്ന കാലമാണ് വരാനിരിക്കുന്നതെന്നും അദ്ദേഹംപറഞ്ഞു. താമരശേരി രൂപയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

അതേസമയം ബഫർ സോൺ വോട്ടായി പ്രതിഫലിക്കുമെന്ന മുന്നറിയിപ്പുമായി കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ ബിഷപ്പ് മാർ ജോസ് പുളിക്കൽ. സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ഇതുവരെയുള്ള നടപടികൾ പുനഃപരിശോധിക്കണം. ബഫർ സോൺ വനാതിർത്തിക്കുള്ളിൽ തന്നെ ഒതുക്കി നിർത്തുമെന്നാണ് വിശ്വാസം. ആ വിശ്വാസം വോട്ടുകളായി തന്നെ പ്രതിഫലിക്കുമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കൽ പറഞ്ഞു. കർഷകരെ പരിഗണിക്കാതെ ഇനി ഭരണത്തിൽ കയറാൻ ഒരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ല. അങ്ങനെ വിചാരിച്ചാൽ അത് വ്യാമോഹമാണെന്നും കാഞ്ഞിരപ്പള്ളി ബിഷപ്പ് പറഞ്ഞു. മുണ്ടക്കയത്ത് സംഘടിപ്പിച്ച ബഫർ സോൺ വിരുദ്ധ റാലിയിലാണ് ബിഷപ്പിന്റെ പ്രസംഗം.

Top