union minister manoj sinha injured road accident

ഗോരക്പുര്‍: കേന്ദ്ര സഹമന്ത്രി മനോജ് സിംന്‍ഹയ്ക്ക് വാഹനാപകടത്തില്‍ പരിക്ക്. ഉത്തര്‍പ്രദേശിലെ ഗോരക്പുരില്‍ ഇന്നലെ രാത്രി 7.15 നായിരുന്നു സംഭവം. അപകടത്തില്‍ മന്ത്രിയുടെ ഇടത് കൈയ്ക്ക് പൊട്ടലുണ്ടായി.

ആദ്യം അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് റെയില്‍വെയുടെ ആശുപത്രിയിലേക്കുമാറ്റി.

ബാരാബാങ്കിയില്‍നിന്നും ഗൊരക്പുരിലേക്ക് കാറില്‍ വരികയായിരുന്നു മന്ത്രി. മന്ത്രിയുടെ കാറിനു മുന്നിലുണ്ടായ വാഹനം വഴിയാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ പെട്ടെന്ന് നിര്‍ത്തിയതാണ് അപകടത്തിനു കാരണമായത്.

മന്ത്രിയുടെ വാഹനം മുന്നിലുള്ള വാഹനത്തെ ഇടിക്കുകയായിരുന്നു.

Top