Union Minister Mahesh Sharma suspends security officer for thrashing guards

police

ന്യൂഡല്‍ഹി: ഗേറ്റ് തുറക്കാന്‍ വൈകിയെന്ന് ആരോപിച്ച് ഗാസിയാബാദിലുള്ള ഹൗസിങ് സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരെ കേന്ദ്രമന്ത്രി മഹേഷ് ശര്‍മയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു.

മന്ത്രിയുടെ വാഹനം ഗേറ്റിലെത്തിയപ്പോള്‍ ഏത് കെട്ടിടത്തിലേക്കാണ് പോകേണ്ടതെന്ന് സെക്യൂരിറ്റി ചോദിച്ചതാണ് പ്രകോപനത്തിന് കാരണമായത്.

മന്ത്രിയുടെ വാഹനം ഗേറ്റ് കടന്നു പോയതിന് പിന്നാലെയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇങ്ങനെയൊരു സംഭവം നടന്നതായി അറിഞ്ഞയുടന്‍ ബന്ധപ്പെട്ടവരോട് ക്ഷമാപണം നടത്തിയതായി മന്ത്രി പറയുന്നു.

മന്ത്രിയുടെ വാഹന വ്യൂഹമെത്തിയപ്പോള്‍ രണ്ടുമിനിറ്റു കാത്തുനില്‍ക്കാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആവശ്യപ്പെട്ടു.
അതിനുശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തങ്ങളെ ക്രൂരമായി മര്‍ദിച്ചതെന്ന് അവര്‍ പറഞ്ഞു. . സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ വീഡിയോ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

https://youtu.be/kP4QfiQWdVA

Top