രാംനാഥ് കോവിന്ദിന്‌ വേണ്ടി കേന്ദ്രമന്ത്രി എം. വെങ്കയ്യ നായിഡു പത്രിക സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്ന് എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനുവേണ്ടി കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡു ഒരു സെറ്റ് പത്രിക സമര്‍പ്പിച്ചു.

കേന്ദ്രമന്ത്രി അനന്ദ് കുമാറും വെങ്കയ്യ നായിഡുവിനൊപ്പം പത്രിക സമര്‍പ്പിക്കാനായി എത്തിയിരുന്നു.

ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയ്ക്ക് ജൂണ്‍ 23ന് രാംനാഥ് കോവിന്ദ് മൂന്നു സെറ്റ് പത്രിക സമര്‍പ്പിച്ചിരുന്നു.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, മുതിര്‍ന്ന നേതാവ് എല്‍.കെ.അദ്വാനി, മുരളി മനോഹര്‍ ജോഷി, കേന്ദ്ര- സംസ്ഥാന മന്ത്രിമാര്‍, സഖ്യകക്ഷി നേതാക്കള്‍, എംപിമാര്‍ തുടങ്ങി നിരവധി പേര്‍ അന്ന് രാംനാഥ് കോവിന്ദിനൊപ്പം പത്രികാ സമര്‍പ്പണത്തിനായി എത്തിയിരുന്നു.

Top