എതിര്‍ ചേരിയില്‍ വി.എസിന്റെ നിലപാടുകളോട് താല്‍പര്യം; കേന്ദ്രമന്ത്രി !

തിരുവനന്തപുരം: എതിര്‍രാഷ്ട്രീയ ചേരിയിലുള്ള നേതാക്കളുടെ ശൈലിയോട് താല്‍പര്യം തോന്നിയിട്ടില്ല എന്നാല്‍ വി.എസ് അച്ചുതാനന്ദന്റെ നിലപാടുകളോട് തനിക്ക് മതിപ്പ് തോന്നിയിട്ടുണ്ടെന്ന് ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ വി.മുരളീധരന്‍. ഒരു സ്വകാര്യ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസ് കുറച്ചു കൂടി കര്‍ക്കശക്കാരനായിരുന്നു എന്ന് തന്നോട് സി.പി.എമ്മിനകത്തുള്ള ആളുകള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്ന് മുരളീധരന്‍ പറയുന്നു. സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്ന വി.എസും പിന്നീട് വന്ന വി.എസും രണ്ടാണ്. അപ്പോള്‍ ഏതാണ് യഥാര്‍ത്ഥ വി.എസ് എന്ന് സംശയമുണ്ടെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലെ തന്റെ ജോലി നഷ്ടപ്പെടാന്‍ കാരണം സി.പി.എമ്മിന്റെ ശക്തി കേന്ദ്രത്തില്‍ സര്‍ക്കാര്‍ സര്‍വീസിലിരുന്നു ആ.എസ്.എസിനു വേണ്ടി പ്രവര്‍ത്തിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. തലശേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസില്‍ കൊലപാതക ശ്രമം ചുമത്തി തന്നെ അറസ്റ്റു ചെയ്തത് ഇതിനു വേണ്ടിയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

Top