കേന്ദ്രമന്ത്രി ഗിരിരാജ് സിങിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്

മുംബൈ : മുസ്ലീം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ബെഗുസാരെ ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ ഗിരിരാജ് സിങിനെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസ്. ഗിരിരാജ് സിങിനെതിരെ ജില്ലാ ഭരണകൂടമാണ് കേസെടുത്തത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത പൊതുയോഗത്തിലായിരുന്നു ഗിരിരാജ് സിങിന്റെ വിവാദ പരാമര്‍ശം. വന്ദേ മാതരം എന്ന് പറയാത്തവര്‍ക്കും മാതൃരാജ്യത്തെ ബഹുമാനിക്കാത്തവര്‍ക്കും രാജ്യം ഒരിക്കലും മാപ്പ് നല്‍കില്ല. തന്റെ പൂര്‍വികരുടെ സംസ്‌ക്കാരം ഗംഗാ തീരത്തെ സിമാരിയ ഘട്ടിലായിരുന്നു. അവര്‍ക്ക് ശവക്കുഴി വേണ്ടിയിരുന്നില്ല. എന്നാല്‍ അതേസമയം നിങ്ങള്‍ക്ക് മണ്ണ് വേണമെന്ന് ഓര്‍ത്തോളൂ എന്നായിരുന്നു ഗിരിരാജ് സിങിന്റെ പ്രസ്താവന.

Top