തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്

ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മഹുവയുടെ പാര്‍ലമെന്റ് യൂസര്‍ ഐ.ഡിയും പാസ്വേഡും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍.

ന്യൂജഴ്സി, ബംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് ഒരേസമയം ലോഗിന്‍ നടന്നുവെന്നും വ്യവസായി ഹിരാനന്ദാനിയുടെ മുംബൈ ഓഫീസില്‍ മാത്രമാണ് ഉപയോഗിച്ചതെന്ന മഹുവയുടെ വാദം തെറ്റാണ് ഐ.ടി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം മഹുവക്ക് പിന്തുണയുമായി തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഏറെ നാളത്തെ മൗനത്തിന് ശേഷം ആണ് മമത പ്രതികരിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മഹുവയെ അയോഗ്യയാക്കാനുള്ള നീക്കം നടക്കുന്നതെന്ന് മമത പറഞ്ഞു.

അങ്ങനെ സംഭവിച്ചാല്‍ അടുത്ത വര്‍ഷം നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ അവര്‍ക്ക് അത് ഗുണകരമാകും എന്നും മമത ചൂണ്ടിക്കാട്ടി. തൃണമൂല്‍ എം.എല്‍.എമാരെ അറസ്റ്റ് ചെയ്യുന്ന കേന്ദ്ര ഏജന്‍സികളുടെ നടപടിക്കെതിരെയും മമത രൂക്ഷ വിമര്‍ശനമുന്നയിച്ചു.

Top