ട്വിറ്റര്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരെന്ന് കേന്ദ്ര ഐടി മന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്.

അതേസമയം പുതിയ ഐ.ടി ചട്ടങ്ങള്‍ പ്രകാരം ഇന്ത്യയില്‍ പരാതി പരിഹാര ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് 8 ആഴ്ച സമയം വേണമെന്ന് ട്വിറ്റര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ട്വിറ്ററിന് തോന്നിയ സമയം എടുക്കാനാകില്ലെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സമയപരിധി നിശ്ചയിച്ച് ട്വിറ്റര്‍ മറുപടി നല്‍കിയത്.

പുതിയതായി രൂപീകരിച്ച ഐടി ചട്ടം അനുസരിച്ച് സമൂഹമാധ്യമങ്ങള്‍ പരാതി പരിഹാരത്തിനായി ഇന്ത്യയില്‍ താമസിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കണം. ഐടി ചട്ടങ്ങളില്‍ ആദ്യം കേന്ദ്രവുമായി വലിയ തര്‍ക്കം നിലനിന്നിരുന്നെങ്കിലും പിന്നീട് ധര്‍മേന്ദ്ര ചതുറിനെ പരാതി പരിഹാര ഉദ്യോഗസ്ഥനായി ട്വിറ്റര്‍ ഇന്ത്യ നിയമിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 27ന് അദ്ദേഹം രാജിവച്ചു. ഇതോടെ യുഎസ് പൗരനായ ജെറമി കെസ്സെലിനെ നിയമിച്ചെങ്കിലും ഇതു നിയമവിരുദ്ധമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

 

Top