സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീരില്‍

rajnath-singh

ശ്രീനഗര്‍: ജമ്മുകശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കശ്മീര്‍ സന്ദര്‍ശിക്കും.

നാല് ദിവസത്തെ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായും ഗവര്‍ണര്‍ എന്‍.എന്‍. വോറയുമായും രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും.

ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയും മുതിര്‍ന്ന ഉദ്യോഗസ്ഥരും രാജ്‌നാഥ് സിംഗിനൊപ്പം കശ്മീര്‍ സന്ദര്‍ശിക്കുന്നുണ്ട്. രണ്ട് ദിവസം കശ്മീര്‍ താഴ് വരയിലും രണ്ട് ദിവസം ജമ്മുവിലും രാജ്‌നാഥ് സിംഗ് ചെലവഴിക്കും.

തുറന്ന മനസോടെയാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്നും എല്ലാവരുമായും സംസാരിക്കാന്‍ തയാറാണെന്നും കശ്മീര്‍ സന്ദര്‍ശനത്തിനു മുന്നോടിയായി രാജ്‌നാഥ് സിംഗ് പറഞ്ഞു.

Top