ബംഗാളില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് സുരക്ഷയൊരുക്കി കേന്ദ്രആഭ്യന്തരമന്ത്രാലയം

കൊല്‍ക്കത്ത: ബംഗാളിലെ നിയുക്ത എം.എല്‍.എമാര്‍മാര്‍ക്ക് സായുധസേനയുടെ സുരക്ഷ ഉറപ്പുവരുത്തി കേന്ദ്രആഭ്യന്തരമന്ത്രാലയം. സുരക്ഷാ ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബംഗാളിലെ ബി.ജെ.പി എം.എല്‍.എമാര്‍ക്ക് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത്. ബംഗാളിലെ 77 നിയുക്ത എം.എല്‍.എമാര്‍മാര്‍ക്കും ആയുധധാരികളായ സി.ഐ.എസ്.എഫ്, സി.ആര്‍.പി.എഫ് സേനയുടെ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബംഗാളിലെ ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടക്കുന്നുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെയും ഉന്നത ഉദ്യോഗസ്ഥ സംഘത്തിന്റെയും റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷക്ക് അനുമതി നല്‍കിയിരിക്കുന്നത്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 61 ബി.ജെ.പി എം എല്‍.എമാര്‍ക്ക് എക്‌സ് കാറ്റഗറി സുരക്ഷയായിരിക്കും നല്‍കുക. മറ്റുള്ളവര്‍ക്ക് വൈ കാറ്റഗറി സുരക്ഷയാണ് നല്‍കുന്നത്.

Top