ജാതി സെന്‍സസിനെ ബിജെപി എതിര്‍ക്കില്ല; അമിത് ഷാ

ദില്ലി: ജാതി സെന്‍സസിനെ ബിജെപി എതിര്‍ക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാതി സെന്‍സസില്‍ കൃത്യമായ ആലോചനയ്ക്ക് ശേഷമേ തീരമാനമെടുക്കാന്‍ സാധിക്കൂ എന്നും വോട്ടിനായി രാഷ്ട്രീയം കളിക്കാറില്ലെന്നും അമിത് ഷാ വിഷയത്തില്‍ പ്രതികരിച്ചു.

അതേസമയം ബിജെപി ദേശീയ അധ്യക്ഷനും അമിത് ഷായും ഉത്തര്‍പ്രദേശില്‍ ജാതി സെന്‍സസ് നടത്തുന്നതിനെ കുറിച്ച് ബിജെപി നേതാക്കളോട് അഭിപ്രായം തേടിയിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് ഉയര്‍ത്തിപ്പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തിമാക്കി.

ജാതി സെന്‍സസ് നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തും. ജാതി സെന്‍സസിന് ശേഷം വലിയ വികസനം ഉണ്ടാകുമെന്നും ഇത് പാവപ്പെട്ടവരുടെ പ്രശ്‌നമാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.രാജ്യത്തെ അമ്പത് ശതമാനത്തിലധികം വരുന്ന ജനതയ്ക്ക് പ്രാതിനിധ്യം കൈവരുന്നതിന് വേണ്ടിയാണ് ഈ ആവശ്യം തങ്ങള്‍ ഉന്നയിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

Top