‘രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണ് പൗരത്വ ഭേദഗതി നിയമം യാഥാര്‍ഥ്യമാക്കിയത്’ ; അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണ് നിയമം യാഥാര്‍ഥ്യമാക്കിയതെന്ന് അമിത് ഷാ. പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ അഭയാര്‍ത്ഥികളോടുള്ള ഇഷ്ടമല്ലെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. പാക് അഭയാര്‍ത്ഥികളെ കോണ്‍ഗ്രസ് അംഗീകരിച്ചില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.

അഭയാര്‍ത്ഥികളോടുള്ള താത്പര്യമല്ല രാജ്യതാത്പര്യത്തിന് വിരുദ്ധമായ താത്പര്യമാണെന്ന് പ്രതിഷേധത്തിന് പിന്നിലെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്തെ വ്യത്യസ്തങ്ങളായിട്ടുള്ള അഭയാര്‍ത്ഥികള്‍ സംരക്ഷിക്കപ്പെടേണ്ടതിന്റെ സാഹചര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിയമനിര്‍മാണവും അതിന് അനുബന്ധമായ ചട്ടങ്ങളും നടപ്പിലാക്കിയിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു.

മൂന്നു രാജ്യങ്ങളില്‍ അവിടെ ന്യൂന പക്ഷങ്ങളായി കഴിയുന്ന ആളുകള്‍ക്ക് വലിയ കഷ്ടതകള്‍ നേരിടേണ്ടിവന്ന സാഹചര്യത്തില്‍ അവര്‍ ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ പൗരത്വം നല്‍കി അവരെ ശാക്തീകരിക്കുകയെന്ന നയമാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇത് മുസ്ലിം വിരുദ്ധമാണെന്ന് പറയുന്നതിലടക്കം രാഷ്ട്രീയവും ചില താത്പര്യങ്ങളുമാണ് ഉള്ളതെന്ന് അമിത് ഷാ പറഞ്ഞു.

Top