രാജ്യത്ത് വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ തോത് വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. ജൂലൈ മാസത്തില്‍ 13 കോടി വാക്‌സീന്‍ രാജ്യത്താകെ വിതരണം ചെയ്തുവെന്നും അടുത്ത മാസം വാക്‌സിനേഷന്‍ ഇതിലും കൂടുതലാക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷില്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സീന്‍, ഡോ.റെഡ്ഡീസ് ഉത്പാദിപ്പിക്കുന്ന റഷ്യന്‍ വാക്‌സീന്‍ സ്പുട്‌നിക് വി എന്നിവയാണ് നിലവില്‍ രാജ്യത്തെ വാക്‌സീനേഷനായി ഉപയോഗിക്കുന്നത്. അമേരിക്കന്‍ നിര്‍മ്മിത വാക്‌സീനായ മോഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്ത് ഉപയോഗിക്കാന്‍ കഴിഞ്ഞ മാസം സിപ്ല കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ മൊഡേണ വാക്‌സീന്‍ ഇന്ത്യയില്‍ ലഭ്യമായിട്ടില്ല.

ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില വികസിപ്പിച്ച സൈക്കോവ് ഡിയാണ് ഉടനെ അനുമതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന വാക്‌സീന്‍. ഇതോടൊപ്പം ബയോളിജിക്കല്‍ ഇ കമ്പനി വികസിപ്പിച്ച കോര്‍ബീവാക്‌സീന്‍ എന്നിവ ആഗസ്റ്റ് – സെപ്തംബര്‍ മാസങ്ങളിലായി വിപണിയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

 

Top