കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്സിന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ ഉറപ്പ് ലഭിച്ചത്. വാക്സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിലാണ് എംപിമാര്‍ മന്ത്രിയെ കണ്ടത്.

സിപിഎം രാജ്യസഭാകക്ഷി നേതാവ് എളമരം കരീമിന്റെ നേതൃത്വത്തിലുള്ള ഇടത് എംപിമാരാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയത്. എംപിമാരായ ബിനോയ് വിശ്വം, എം.വി. ശ്രേയാംസ്‌കുമാര്‍, സോമപ്രസാദ്, ജോണ് ബ്രിട്ടാസ്, വി. ശിവദാസന്‍, എ.എം. ആരിഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കോവിഡ് ചികിത്സയിലും വാക്സിനേഷനിലും കേരളം ഇന്ത്യയ്ക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. വാക്സിന്‍ പാഴാക്കാതെ പരമാവധി ഉപയോഗിക്കുന്നതിന് കേരളത്തെ മന്ത്രി അഭിനന്ദിച്ചു. വാക്സിനേഷന്റെ വേഗത കണക്കിലെടുത്തു മുന്‍കൂറായി തന്നെ കേരളത്തിന് കൂടുതല്‍ വാക്സിന്‍ അനുവദിക്കാന്‍ കേന്ദ്രം സന്നദ്ധമാണെന്നും മന്ത്രി പറഞ്ഞു.

 

 

Top